Breaking News

ഭാര്യയുടേയും മകളുടേയും കൈപിടിച്ചേ ശബരിമലയില്‍ പോകൂ: എം. മുകുന്ദന്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സാഹിത്യകാരന്‍ എം.മുകുന്ദന്‍. താന്‍ എന്നെങ്കിലും ശബരിമലയില്‍ പോവുകയാണെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘വളരെ വിപ്ലവകരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നെങ്കിലും ശബരിമലയില്‍ പോവുകയാണെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. ഇതിനുള്ള അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ കൈവന്നിരിക്കുന്നത്.’

സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ.? ശ്രീകൃഷ്ണ ഭഗവാന്‍ എത്ര ഗോപികമാരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണു പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ സ്ത്രീയല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

Comments

comments