Breaking News

‘കാത്തിരിപ്പിന് അവസാനം’; കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യുടെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. കൊച്ചുണ്ണിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കി. ബോബി സഞ്ജയ് തിരക്കഥയില്‍ ഒരുക്കിയ സിനിമയില്‍ നടന്‍ മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി വേഷമിടുന്നു. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം. ഒക്ടോബര്‍ 11 ന് ചിത്രം തിയറ്ററുകളിലെത്തും. മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ സ്വപ്‌നമായിരുന്നെന്ന് നിവിന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Comments

comments