Breaking News

ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി; സംശയിക്കേണ്ട ആര്‍ത്തവ സമയത്ത് തന്നെ!

കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ശബരിമലയിലെ യുവതി പ്രവേശനമാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതി വിധിച്ചത് ചരിത്ര പ്രധാനമാണ്. പ്രസ്തുത വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഈ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതിന്റെ പ്രധാന കാരണം അവരുടെ അശുദ്ധിയാണ്. ഈ അശുദ്ധിയുടെ മൂലകാരണമെന്ന് പറയുന്നതാകട്ടെ ആര്‍ത്തവത്തെയും!.

ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്ന ഒരു പെണ്‍കുട്ടിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ നേര്‍ക്കുനേര്‍ എന്ന ചര്‍ച്ചാ പരിപാടിയിലാണ് പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍. താന്‍ ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയിട്ടുണ്ടെന്നും അത് തനിക്കൊരു തെറ്റായി തോന്നിയിട്ടില്ലെന്നും അഭിരാമി എന്ന പെണ്‍കുട്ടി പറയുകയായിരുന്നു.

ചര്‍ച്ചയുടെ 16-ാം മിനറ്റിലാണ് അഭിരാമി ഇക്കാര്യം തുറന്ന് പറഞ്ഞത്. താന്‍ പിരീഡ്‌സ് ടൈമില്‍ അമ്പലത്തില്‍ പോയിട്ടുണ്ടെന്നും ആ സമയത്ത് തന്റെ ശരീരം ഒരിക്കലും അശുദ്ധമാണെന്ന് വിചാരിക്കുന്നില്ലെന്നും വളരെ ആര്‍ജ്ജവത്തോടെയാണ് ആ കുട്ടി തുറന്ന് പറഞ്ഞത്. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ദീപ രാഹുല്‍ ഈശ്വര്‍ എന്തുകൊണ്ട് ആ പെണ്‍കുട്ടി ഈ സമയത്ത് തന്നെ ക്ഷേത്രത്തില്‍ പോയി എന്ന് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നു. ഒരു വ്യക്തിക്ക് തന്റെ ഇഷ്ടമനുസരിച്ച് ആരാധിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നല്‍കുമ്പോള്‍ അഭിരാമി എന്ന പെണ്‍കുട്ടി ആര്‍ത്തവമുള്ളപ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു എന്നത് ദീപ രാഹുല്‍ ഈശ്വര്‍ ചോദ്യം ചെയ്യുകയാണ്. ദീപയുടെ ചോദ്യത്തിന് അതിനും മൂര്‍ച്ഛയുള്ള ഉത്തരമാണ് അഭിരാമി നല്‍കിയത്. അത് എന്റെ പ്രതിഷേധം തന്നെയാണ്!. സദസ് കയ്യടികളോടെയാണ് അഭിരാമിയുടെ തുറന്നുപറച്ചിലിനെ സ്വീകരിച്ചത്. ചര്‍ച്ച കഴിഞ്ഞതിന് ശേഷവും ‘ഈശ്വര വിശ്വാസികള്‍’ എന്ന ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയ വഴി അഭിരാമിയെ ചീത്ത വിളിക്കുകയായിരുന്നു.

Comments

comments