Breaking News

‘ചെങ്കൊടി ഞങ്ങള്‍ കത്തിക്കും’; ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാറിനെ ആക്ഷേപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുകയും അത് ഉടന്‍ നടപ്പിലാക്കുമെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാറിനെ ആക്ഷേപിച്ചും പരിഹസിച്ചും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍.

“ഈ തോമസ് ഐസക് ശബരിമലയ്ക്ക് എതിരാണ്. ഇപ്പോ കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു ഒരു ദിവസം ഒരു ലക്ഷം ആളുകള്‍ പോയാല്‍ മതിയെന്ന്. ഇയാള്‍ക്ക് സ്ത്രീധനം കിട്ടിയ സ്ഥലമാണോ ഇത്. ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വന്നാല്‍ നിന്റെയൊക്കെ ചെങ്കൊടി ഞങ്ങള്‍ റോഡിലിട്ട് കത്തിക്കും”. രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ പ്രസംഗിക്കുമ്പോള്‍ പറഞ്ഞു.

Comments

comments