Breaking News

‘ഇവിടെ ബിജെപിക്കാര്‍ പ്രവേശിക്കരുത്!’; ഉത്തര്‍പ്രദേശില്‍ ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗ്രാമവാസികള്‍

കർഷക റാലിയെ അതിക്രൂരമായി ലാത്തിച്ചാർജ‌് ചെയ‌്ത പൊലീസ‌് നടപടിക്കെതിരെ ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ ശക്തമായ  പ്രതിഷേധം.  അമ്രോഹ ജില്ലയിലെ റാസുൽപൂർ മാഫി ഗ്രാമത്തിൽ ബിജെപിക്കാർക്ക‌് വിലക്കേർപ്പെടുത്തി ഗ്രാമവാസികൾ ബോർഡ് സ്ഥാപിച്ചു. ബിജെപിയുമായി ബന്ധമുള്ളവർ ഗ്രാമത്തിൽ പ്രവേശിക്കുന്നത‌് പൂർണമായും വിലക്കുന്നെന്നും ലംഘിച്ച‌് കടക്കുന്നവർ ജീവനും സ്വത്തും സ്വയം സംരക്ഷിക്കണമെന്നുമാണ‌് മുന്നറിയിപ്പ‌്‌. ബിജെപിക്കെതിരായ ബോർഡും താക്കീതും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഗ്രാമവാസികൾ ഒന്നടങ്കം പിരിവെടുത്താണ‌് ബോർഡ‌് സ്ഥാപിച്ചത‌്.

ബിജെപിയുടെ പരിപാടികൾക്ക‌് തങ്ങളും പിരിവ് നൽകിയിട്ടുണ്ടെന്നും അവസാനം അവർ എന്താണ‌് ചെയ‌്തതെന്ന‌് എല്ലാവരും കണ്ടതാണെന്നും ഗ്രാമവാസിയായ ഗുർമീത‌്സിങ‌് പറഞ്ഞു. ഗ്രാമത്തിൽനിന്ന‌് നിരവധി കർഷകർ റാലിയിൽ പങ്കെടുത്തിരുന്നു.

Comments

comments