Breaking News

നടന്‍ കുഞ്ചാക്കോ ബോബന് വധഭീഷണി; യുവാവ് അറസ്റ്റില്‍

നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധഭീഷണി മുഴക്കിയയാളെ പോലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചാം തീയതി എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് കുഞ്ചാക്കോ ബോബന്റെ അരികിലെത്തിയായിരുന്നു യുവാവിന്റെ വധഭീഷണി. ഷൂട്ടിംഗിന്റെ ഭാഗമായി കണ്ണൂരിലേക്ക് പോകാനായിരുന്നു കുഞ്ചാക്കോ ബോബന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.

താരത്തിന്റെ അടുത്തെത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇത് കണ്ട് മറ്റ് യാത്രക്കാര്‍ ഓടിയെത്തിയെങ്കിലും യുവാവ് ഓടിരക്ഷപ്പെട്ടു. കണ്ണൂരിലെത്തിയ കുഞ്ചാക്കോ ബോബന്‍ പാലക്കാട് ഡിവിഷന്‍ പോലീസ് സ്റ്റേഷനില്‍ ഇതേകുറിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന്, കണ്ണൂര്‍ റെയില്‍വേ പോലീസ് താരത്തിന്റെ മൊഴിയെടുത്തു.

വധശ്രമത്തിന് കേസെടുത്ത പൊലീസ് റയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ പൊലീസ്.

Comments

comments