Breaking News

‘തനിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ രാഹുല്‍ ഗാന്ധിക്ക്’ ; വെല്ലുവിളിച്ച് ബിജെപി എംപി

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരേ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നോടു പരാജയപ്പെട്ടാല്‍ രാഹുല്‍ ഇറ്റലിയിലേക്കു പോകണമെന്നും ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ തനിക്കെതിരെ മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ധൈര്യമുണ്ടോ എന്നതായിരുന്നു വെല്ലുവിളി.

ഉന്നാവോയില്‍നിന്ന് എനിക്കെതിരെ മത്സരിക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. അദ്ദേഹം വിജയിച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും. രാഹുല്‍ഗാന്ധി പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹം ഇറ്റലിയിലേക്ക് പോകാന്‍ തയ്യാറാകണം-സാക്ഷി മഹാരാജ് പറഞ്ഞു.

Comments

comments