Breaking News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇപ്പോഴും 66 ക്യാമ്പുകളില്‍ 1,848 പേര്‍. പതിനായിരം രൂപ വീതമുള്ള ധനസഹായം 5.98 ലക്ഷം പേര്‍ക്കു വിതരണം ചെയ്തു. വീടും സ്ഥലവും നഷ്ടമായത് 954 കുടുംബങ്ങള്‍ക്ക്. 16,661 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 2.21 ലക്ഷം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുടുംബശ്രീ മുഖേന നല്‍കുന്ന ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്.

Comments

comments