Breaking News

‘മീ ടൂ’; മുകേഷിനെതിരെയുള്ള ലൈംഗികാരോപണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ടെസ്

നടനും എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് രംഗത്തെത്തിയത് വലിയ ചര്‍ച്ചയാകുന്നു. മീ ടൂ ക്യാംപയിന്റെ ഭാഗമായാണ് ടെസിന്റെ വെളിപ്പെടുത്തല്‍.

ട്വിറ്ററിലൂടെയായിരുന്നു ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ.ഏഷ്യാനെറ്റ് ചാനലില്‍ നടന്നിരുന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങ്ങിന്റെ സമയത്തായിരുന്നു ഈ ദുരനുഭവമെന്ന് ടെസ് പറയുന്നു. മുകേഷ് ഫോണിൽ വിളിച്ച് ശല്യം ചെയ്യാൻ ശ്രമിച്ചെന്നും മുകേഷിന്റെ മുറിക്ക് തൊട്ടടുത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചുവെന്നും ടെസ് ആരോപിച്ചു. അന്നത്തെ സ്ഥാപന മേധാവി ഡെറിക് ഒബ്രയാനാണ് രക്ഷയ്‌ക്കെത്തിയതെന്നും ടെസ് പറഞ്ഞു.

അതേസമയം, സംഭവത്തെ കുറിച്ച് തനിക്ക് ഓർമ്മയില്ലെന്ന് മുകേഷ് പറഞ്ഞു. ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറഞ്ഞു.

എന്നാല്‍, തന്റെ പരാതിയെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട ആവശ്യമില്ലെന്നാണ് ടെസ് പറയുന്നത്. സംഭവത്തിൽ നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ടെസ് ജോസഫ് പറഞ്ഞു. ഇത്തരക്കാരെ തുറന്നുകാട്ടാൻ മാത്രമാണ് ശ്രമമെന്നും ടെസ് കൂട്ടിച്ചേര്‍ത്തു.

Comments

comments