Breaking News

സിപിഎമ്മിന്റെ അവിശ്വാസ പ്രമേയം ‘പാസായി’; ബിജെപിക്ക് വീണ്ടും ഭരണനഷ്ടം

കേരളത്തില്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കാസര്‍ഗോഡ് ജില്ലയില്‍ മൂന്നാമത്തെ ഗ്രാമ പഞ്ചായത്ത് ഭരണവും പാര്‍ട്ടിക്ക് നഷ്ടമായി.

കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സി.പി.ഐ.എം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനമാണ് കഴിഞ്ഞ ദിവസം ബിജെപിക്ക് നഷ്ടമായത്.

കാറഡുക്കയില്‍ 18 വര്‍ഷമായി തുടര്‍ന്ന പഞ്ചായത്ത് ഭരണത്തെ അവിശ്വസ പ്രമേയത്തിലൂടെ താഴെയിറക്കിയതിന് ശേഷമാണ് എന്‍മകജെയിലും സമാന സാഹചര്യത്തിന് കളമൊരുങ്ങിയത്. അതിന്റെ ക്ഷീണം മാറും മുമ്പാണ് ബി.ജെ.പിക്ക് തദ്ദേശ ഭരണത്തില്‍ ജില്ലയില്‍ വീണ്ടും തിരിച്ചടിയായത്. ഇതോടെ ബി.ജെ.പിക്ക് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലുണ്ടായിരുന്ന അധികാരം രണ്ട് പഞ്ചായത്തുകളിലായി ചുരുങ്ങി.

Comments

comments