Breaking News

സാമൂഹിക അസമത്വം രൂക്ഷമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഓക്‌സ്ഫാം റിപ്പോര്‍ട്ട്

രാജ്യത്ത് സാമൂഹിക അസമത്വം ഇല്ലാതാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്ഫാം, ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്റര്‍നാഷ്ണല്‍ എന്നിവര്‍ പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 147 ആണ്. 157 രാജ്യങ്ങളുള്ള പട്ടികയില്‍ ഒന്നാമതുള്ളത് ഡെന്മാര്‍ക്കാണ്. ഇന്ത്യന്‍ ജനതയ്ക്കുള്ളില്‍ അസമത്വം രൂക്ഷമാണെന്നാണ് ഓക്‌സ്ഫാമിന്റെ കണ്ടെത്തല്‍.

ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളില്‍ ഭൂരിഭാഗവും ദരിദ്ര വിഭാഗമാണെന്നാണ് ഓക്‌സ്ഫാം കണ്ടെത്തിയത്. ഇന്ത്യയിലെ അസമത്വത്തിന്റെ തോത് മൂന്നില്‍ ഒന്നായി എങ്കിലും കുറക്കാന്‍ ഇന്ത്യക്ക് സാധിച്ചാല്‍ 170 മില്യണ്‍ ജനങ്ങള്‍ പട്ടിണിയില്‍ നിന്നും രക്ഷപെടും എന്നും റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണ കൊറിയ, നമീബിയ, ഉറുഗ്വേ എന്നീ രാജ്യങ്ങള്‍ ജനങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഇന്ത്യ, നൈജീരിയ എന്നീ രാജ്യങ്ങള്‍ ഇതിനായി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ എന്നിവയുടെ സ്ഥിതി അതീവ ശോചനീയമാണ്. ഇന്ത്യയില്‍ നികുതി ശേഖരണം കൃത്യമായി നടക്കാത്തത് ഇതിനൊരു കാരണമായി റിപ്പോര്‍ട്ടിലുണ്ട്.

Comments

comments

Reendex

Must see news