Breaking News

‘അധികാരത്തിലെത്താന്‍ ഞങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി’; മോദി സര്‍ക്കാറിന് തലവേദനയായി കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി

മോദി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തിരിച്ചടിയായി വീണ്ടും കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന. അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് സംബന്ധിച്ച് ബിജെപിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു അധികാരത്തിലെത്താന്‍ യാതൊരു സാധ്യതയുമില്ല എന്ന് തന്നെ കരുതിയിരുന്നതായും ഗഡ്കരി പറയുന്നു. “ഇതേതുടര്‍ന്ന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. അധികാരത്തില്‍ വന്നില്ലെങ്കില്‍ പിന്നെ ഉത്തരവാദിത്തവുമുണ്ടാകില്ലല്ലോ. ഇങ്ങനെയാണ് തിരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയത്. ഇപ്പോള്‍ എല്ലാവരും ഞങ്ങളുടെ വാഗ്ദാനങ്ങളെ പറ്റി പറയുന്നു. ഞങ്ങള്‍ അതുകേട്ട് ചിരിയ്ക്കുന്നു. ചിരിച്ച് ഞങ്ങളുടെ വഴിക്ക് പോകുന്നു” – കേന്ദ്ര ഗതാഗത-നഗരവികസന വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി പറഞ്ഞു. ഗഡ്കരി ഇക്കാര്യം പറയുന്ന വീഡിയോ, കോണ്‍ഗ്രസ് ട്വിറ്റര്‍ വഴി പുറത്തുവിടുകയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയുമാണ്.

ഒരു ടിവി ടോക്ക് ഷോയില്‍ നടന്‍ നാന പടേക്കര്‍ അടക്കമുള്ളവരുമായി സംസാരിക്കുന്നതിനിടെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം പറയുന്നത്.

Comments

comments