Breaking News

‘ജഡം പോലും ബാക്കിയുണ്ടാകില്ല, കൊത്തിപറക്കും കൃഷ്ണപരുന്ത്’; ചാനല്‍ ചര്‍ച്ചയില്‍ കൊലവിളിയുമായി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ കൊലവിളിയും ഭീഷണിയുമായി ബി ജെ പി നേതാവ് അഡ്വ. ഗോപാലകൃഷ്ണൻ. ന്യൂസ് 18 ചാനലിൽ സനീഷ് ഇളയടത്ത് നയിച്ച ചർച്ചയിലാണ് സി പി എം നേതാവ് സതി ദേവിക്കെതിരെ സമാനതകളില്ലാത്ത രീതിയിൽ കൊലവിളിയുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.

“സതിദേവി അടക്കമുള്ളവർ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാൽ  ഈ നാട്ടിൽ കമ്മ്യൂണിസം ഇല്ലാതാവും”. വനിത പൊലീസുകാരെ ശബരിമലയിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപാലകൃഷ്ണൻ.

“വനിതാ പൊലീസുകാരെ ഞങ്ങൾ ശബരിമലയിലേക്ക് കയറ്റില്ല, അതിൽ ഒരു സംശയവും വേണ്ട. ഈ നാട്ടിലെ അയ്യപ്പന്മാർ ഒറ്റക്കെട്ടായി നിൽക്കും. അവിടെ രാഷ്ട്രീയമില്ല.” ഗോപാലകൃഷ്ണൻ തുടർന്നു. എസ് എൻ ഡി പി നിലപാട് സമരത്തെ ക്ഷീണിപ്പിക്കുമോ എന്ന വിഷയത്തിലായിരുന്നു ചർച്ച.

Comments

comments