Breaking News

മുഖ്യമന്ത്രിയെ ജാതിപേര് ചേര്‍ത്ത് തെറിവിളിച്ചു ‘ചോ കൂ…മോന്‍’; സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ സമര അനുകൂലിയായ സ്ത്രീയെ ജാതിപ്പേര് ചേര്‍ത്ത് തെറിവിളിച്ചതിനെതിരെ പോലീസ് കേസെടുത്തു.

ചെറുകോൽ സ്വദേശിനി മണിയമ്മ എന്ന സ്ത്രീ നടത്തിയ പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്  എടുത്തത്. ആറന്മുള പൊലീസാണ് കേസ്സെടുത്തത്.

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Comments

comments