Breaking News

ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സാവകാശമില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

ശബരിമലയില്‍ സ്ത്രീകള്‍ക്കു നിലവില്‍ സൗകര്യങ്ങളുണ്ടെന്നും കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സാവകാശമില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് തിരുത്തിയാണ് പുതിയ റിപ്പോര്‍ട്ട്. പ്രളയത്തില്‍ അഞ്ഞൂറോളം ശൗചാലയങ്ങള്‍ തകര്‍ന്നിരുന്നു. ഇവ പുനര്‍നിര്‍മിക്കുന്നുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ മാറ്റിവയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട നൂറ് ഏക്കര്‍ വനഭൂമി വിട്ടുനല്‍കാനാവില്ലെന്നും വനംവകുപ്പ് റിപ്പോര്‍ട്ടു നല്‍കി. കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ശബരിമലയില്‍ വനഭൂമി ദുരുപയോഗം ചെയ്‌തോയെന്നു നേരിട്ടു പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി നിയോഗിച്ച സമിതി ഈ മാസം 25 നു ശേഷം ശബരിമല സന്ദര്‍ശിക്കും. സന്നിധാനത്തു നടത്തിയ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചുകൊണ്ടാണെന്നാണു പരാതി. അനധികൃത നിര്‍മാണങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയെന്നാണു ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

Comments

comments