Breaking News

‘ഈഴവ മുഖ്യനെ സവര്‍ണ കുഷ്ഠങ്ങള്‍ക്ക് സഹിക്കുന്നില്ല’; രൂക്ഷമായി പ്രതികരിച്ച് വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്ത സംഭവത്തില്‍ സവർണ സമുദായത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എന്‍.ഡി.പി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇവിടുത്തെ സവര്‍ണ സമുദായം ഇപ്പോഴും ഈഴവരെ അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാന്‍ ഇവരൊന്നും തയ്യാറല്ല. സവര്‍ണ സമുദായം ഈഴവരെയടക്കം ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല.’

അവരുടെ താത്പര്യം സവര്‍ണ മുഖ്യമന്ത്രി ഉണ്ടാകുന്നതാണ് അവര്‍ക്ക് താല്‍പ്പര്യം. ചോവനെന്നടക്കം ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള നാവ് പൊങ്ങണമെങ്കില്‍ എത്രത്തോളം വര്‍ഗീയ ചിന്ത അവരില്‍ ഉണ്ടെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വര്‍ഗീയ വിദ്വേഷം ഉണ്ടാക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. കേരളം ഒരു ഭ്രാന്താലയം ആക്കിമാറ്റാനുള്ള ശ്രമം എന്നും പറയാം. എല്ലാവരും ഒരുമയോടെ സമത്വസുന്ദരമായി കഴിയുന്ന അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവര്‍ണരുടെ നിലപാട്. പിണറായിയെ ഒരു ചോവന്‍ ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ് അവര്‍ക്കുണ്ടാകില്ല. അത് വായിലൂടെ ഇന്ന് പുറത്തുവന്നു എന്ന് മാത്രം. അത് ഞങ്ങളെല്ലാം മനസിലാക്കുന്നുണ്ട്. ജാതിയുടെ കുഷ്ഠം ബാധിച്ചവരാണ് ഇത്തരത്തിലുള്ള അധിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശരീരത്തില്‍ കുഷ്ഠം വന്നാല്‍ ചികിത്സിച്ച് മാറ്റാം. പക്ഷെ മനസില്‍ കുഷ്ഠം ബാധിച്ച സവര്‍ണരെ ആര്‍ക്കും രക്ഷിക്കാനാകില്ല. ജന്മനാ ഉള്ള ഈ സ്വഭാവം മരണം കൊണ്ട് മാത്രമേ മാറു. പരമ്പരഗതമായുള്ളതാണ് ഇത്തരം സ്വഭാവം. ഈഴവരെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. കാലങ്ങളായി സവര്‍ണരാല്‍ ഈഴവ സമൂഹം പറ്റിക്കപ്പെടുകയാണ്’-വെള്ളാപ്പള്ളി പറഞ്ഞു.

Comments

comments