Breaking News

സംഘപരിവാരങ്ങളേ…ശ്രീമതി ടീച്ചര്‍ പറഞ്ഞതാണോ നിങ്ങള്‍ കേട്ടത്? (വീഡിയോ)

ശബരിമല വിധിയെ അനുകൂലിച്ച് സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പി.കെ ശ്രീമതി എം.പി പ്രസംഗിച്ചതിനെ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. പണ്ട് കാലത്ത് ക്ഷേത്ര ആചാരങ്ങളിലും വിശ്വാസങ്ങളിലും സ്ത്രീകള്‍ നേരിടേണ്ടി വന്ന അസമത്വങ്ങളെ വിവരിക്കുന്ന ഭാഗമാണിത്.

എന്നാല്‍, ഈ ഭാഗമാണ് സംഘപരിവാര്‍, ബിജെപി അനുകൂല ചാനലായ ജനവും മറ്റ് സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് കൂട്ടായ്മകളും ശരീരം പ്രദര്‍ശിപ്പിക്കാനാണ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതെന്ന് പി.കെ ശ്രീമതി പറഞ്ഞതായും വിശ്വാസികളെ അവഹേളിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനം ടിവി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ ടീച്ചര്‍ക്കെതിരെ വെര്‍ബല്‍ റേപ്പ് പോലും നടത്തി. അശ്ലീല കമന്റുകളായിരുന്നു മിക്ക പോസ്റ്റുകളുടെയും താഴെ. എന്നാല്‍, സത്യാവസ്ഥ എന്താണെന്ന് ഈ വീഡിയോയില്‍ വ്യക്തമാണ്.

Comments

comments