Breaking News

എ എം എം എ യുടെ ഔദ്യോഗിക പ്രസ് മീറ്റ് അല്ല; അത് ഒരു പിതൃശൂന്യ അധര വ്യായാമമോ ?

ഇത്രയും നീചമായ ഒരു അനൗദ്യോഗിക വാർത്താസമ്മേളനം കേരളത്തിൽ നടന്നിട്ടില്ല. സംഘടയുടെ അറിവോ സമ്മതമോ ഉണ്ടോ എന്നുറപ്പില്ലാത്ത വിധം; എന്നാൽ ഔദ്യോഗികം എന്ന് തെറ്റിദ്ധരിപ്പിച്ച് സിദ്ദിക്കും ലളിതയും നടത്തിയ അധര വ്യായാമം ആ അർഥത്തിൽ തികച്ചും നാഥനില്ലാത്ത ഒന്നാകുന്നു. ഇത് സംബന്ധിച്ച് നടൻ ജഗദീഷ് ട്വൻറിഫോർനു നൽകിയ പ്രതികരണം ഇത് വ്യക്തമാക്കുന്നു.

സിനിമയിലെ വനിതാ കൂട്ടായ്മ നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടി നൽകി വാർത്താക്കുറിപ്പ് ഇറക്കിയത് എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരമാണെന്ന് ജഗദീഷ് വ്യക്തമാക്കി. വാർത്താ കുറിപ്പിറക്കാൻ തന്നെ ചുമതപ്പെടുത്തിയത് കമ്മിറ്റിയും പ്രസിഡന്റ് മോഹൻലാലുമാണെന്ന് ജഗദീഷ് ട്വന്റിഫോർ ന്യൂസിനെ അറിയിച്ചു.

ജനറൽ ബോഡിയെടുത്ത തീരുമാനം തിരുത്താൻ മറ്റൊരു ജനറൽ ബോഡിക്ക് മാത്രമേ കഴിയൂ. ഈ സാഹചര്യത്തിലാണ് അടിയന്തര ജനറൽ ബോഡി വേണ്ടിവരുമെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചത്. സിദ്ദീഖ് ഇന്ന് നടത്തിയ വാർത്താ സമ്മേളനം എഎംഎംഎയുടെ ഔദ്യോഗിക തീരുമാനപ്രകാരം ആയിരുന്നില്ലെന്നും ജഗദീഷ് അറിയിച്ചു. വാർത്താ സമ്മേളനത്തിന് മുമ്പ് സിദ്ദീഖ് ഔദ്യോഗിക വാർത്താക്കുറിപ്പ് വായിക്കേണ്ടിയിരുന്നു. വാർത്താ കുറിപ്പിലെ വിവരങ്ങൾ അറിയാത്തതുകൊണ്ടാണ് സിദ്ദീഖിന് ചിലകാര്യങ്ങളിൽ അവ്യക്തത ഉണ്ടായതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിൽ സംഘടനയ്ക്കുള്ളിൽ വിശദമായ ചർച്ച നടക്കും. ദിലീപിനെ പ്രതിരോധിക്കാൻ മോഹൻലാലും താരസംഘടനയിലെ ഒരു വിഭാഗവും ഇനി തയ്യാറായേക്കില്ലെന്ന സൂചനകൾക്കിടെയായിരുന്നു ജഗദീഷിന്റെ വാർത്താ കറിപ്പ്. വനിതാ കൂട്ടായ്മ ഉന്നിയിക്കുന്ന ആവശ്യങ്ങളിൻ മേൽ ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന പരോക്ഷ സൂചന ജഗദീഷിന്റെ വാർത്താ കുറിപ്പിൽ ഉണ്ടായിരുന്നു. ഇതാകട്ടെ മോഹൻലാലിന്റെ നിർദ്ദേശം പ്രകാരമായിരുന്നു തയ്യാറാക്കിയത്.

ഇതിനിടെയാണ് ദിലീപിനെ പിന്തുണച്ചും വനിതാ കൂട്ടായ്മയെ പരിഹസിച്ചും സിദ്ദീഖ് വാർത്ത സമ്മേളനം നടത്തിയത്. താരസംഘടനയിലെ ഭിന്നതയാണ് ജഗദീഷിന്റെ പുതയ വിശദീകരണത്തോടെ വെളിവാകുന്നത്.

സ്ത്രീ വിരുദ്ധത നിറച്ചു വച്ച ‘സിദ്ദിഖ് പ്രസ് മീറ്റ്’

സിദ്ധിഖിന്റെ വാര്‍ത്താസമ്മേളനത്തിലുടനീളം പ്രകടമായ സ്ത്രീവിരുദ്ധതയും നിയമപരമായ അജ്ഞതയും വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ദിലീപിനെ വിമര്‍ശിച്ച് സംഘടന വിട്ടവര്‍ മാപ്പ് പറഞ്ഞാലേ തിരികെ എടുക്കൂ എന്ന വാദം സിദ്ധിഖ് ഉന്നയിക്കുമ്പോള്‍ അവര്‍ ഏത്തമിടണമെന്നും കെ.പി.എസി ലളിത ആവശ്യപ്പെടുന്നു. അതിക്രമത്തെ അതിജീവിച്ച നടിയും ദിലീപും എ.എം.എം.എയുടെ അംഗങ്ങളാണെന്ന് സാമാന്യവത്കരിച്ച സിദ്ധിഖ് നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എന്നും വാര്‍ത്താസമ്മേളനം വിളിക്കാന്‍ ആവില്ലെന്നും പുച്ഛിച്ചു.

നിയമം പോലും അറിയാത്ത സിദ്ദിക്ക്

ആഷിഖ് അബു സിനിമ സെറ്റില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന പ്രസ്താവനയെ പരിഹസിച്ച സിദ്ധിഖിന്റെ നിയമബോധത്തെയും വിമര്‍ശിക്കേണ്ടിയിരിക്കുന്നു. ഐ സി സി എന്നത് നിർബന്ധമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു നിയമ വ്യവസ്ഥയാണെന്ന അടിസ്ഥാന ബോധം പോലുമില്ലാതെയാണ് കേരളത്തിലെ വലിയ താരസംഘടയുടെ പേരിൽ സിദ്ദിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ ഇരുന്നത്.

പരാതിക്കാരിയും കുറ്റാരോപിതനും ഒരേ പരിഗണന നല്‍കുന്ന താരസംഘടന സമാനതകളില്ലാത്ത ആഭ്യന്തര പ്രതിസന്ധി നേരിടുകയാണ്. ദിലീപിനെ അന്ധമായി പിന്തുണച്ച് പൊതുസമൂഹത്തിന്റെ എതിര്‍പ്പ് എന്തിന് വാങ്ങികൂട്ടണമെന്ന് ചോദ്യത്തിന് സംഘടനയില്‍ പിന്തുണയേറുകയാണ്. ദിലീപിന്റെ പേരില്‍ ഇനി പഴികേള്‍ക്കാന്‍ ഇല്ലെന്ന് മോഹന്‍ലാല്‍ കടുത്ത നിലപാട് എടുത്താല്‍ എ.എം.എം.എയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും. അതിന്റെ സൂചനകള്‍ സിദ്ധിഖിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ട്.

Comments

comments