Breaking News

‘അവര്‍ മല കയറട്ടെ’; നാമജപയാത്രയുടെ പേരില്‍ അക്രമം അഴിച്ചുവിട്ടതിനെ ശക്തമായി എതിര്‍ത്ത് വിശ്വാസികള്‍

നാമജപയാത്ര എന്ന പേരില്‍ ശബരിമലയെ പോര്‍ക്കളമാക്കിയ അക്രമികളെ തള്ളിപറഞ്ഞ് ശബരിമലയില്‍ തൊഴാനെത്തിയ അയ്യപ്പ ഭക്തന്മാര്‍. പ്രതിഷേധക്കാര്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും യത്ഥാര്‍ഥ ഭക്തന്മാര്‍ ഇങ്ങനെ അക്രമങ്ങള്‍ക്ക് കോപ്പ് കൂട്ടില്ലെന്നും അയ്യപ്പന്മാര്‍ പ്രതികരിച്ചു.

ഇവിടെ ആര് പ്രവേശിക്കുന്നതിനോടും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഇവര്‍ പറയുന്നു. അങ്ങേയറ്റം മോശമായ അവസ്ഥയാണ് ഇവിടെയിപ്പോള്‍ നിലനില്‍ക്കുന്നതെന്നു ഈ ഭക്തരുടെ സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇവിടെ രണ്ടു വശത്തായി വാഹനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. തൊഴാന്‍ വന്ന ഞങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ഇവിടെ സ്ഥലമില്ല. പ്രതിഷേധക്കാര്‍ ഞങ്ങള്‍ക്കു യാത്ര ചെയ്യാനുള്ള കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലെറിയുകയാണ്. തിരിച്ചുപോവാന്‍ വേറെ മാര്‍ഗമില്ല. നാമജപയാത്രയെന്നു പറഞ്ഞിട്ട് ഈ രീതിയില്‍ അതിക്രമം നടത്തുമെന്ന് ഞങ്ങള്‍ കരുതിയില്ലെന്നും ഇവര്‍ പറയുന്നു.

തൊഴാന്‍ ഭക്തര്‍ വരുന്ന വാഹനങ്ങള്‍ക്ക് എത്രയും വേഗം സുരക്ഷ ഒരുക്കണം. തങ്ങളെ ഈ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നതിനു പ്രതിവിധി കണ്ടെത്തണമെന്നു ഭക്തര്‍ പറയുന്നു.

Comments

comments