Breaking News

മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയില്‍ വന്‍വരവേല്‍പ്പ്; വാര്‍ത്തയാക്കി യുഎഇ മാധ്യമങ്ങള്‍ (വീഡിയോ)

പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്കായി കൈകോര്‍ക്കണമെന്ന് യുഎഇയിലെ മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി നാല് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്. വന്‍ വരവേല്‍പ്പാണ് പിണറായി വിജയന് യുഎഇയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുപരിപാടികളില്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് മലയാളികള്‍ ഒത്തുകൂടി. മുഖ്യമന്ത്രിയുടെ സന്ദര്‍ശന വാര്‍ത്ത യുഎഇ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Comments

comments