Breaking News

ശബരിമലയിലേക്ക് എത്തിയ യുവതികള്‍ തിരിച്ച് മടങ്ങി

ശബരിമലയിലേക്ക് എത്തിയ രണ്ട് യുവതികള്‍ സന്നിധാനത്ത് നിന്ന് തിരിച്ച് മടങ്ങി. വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് ഇവരെ തിരിച്ചിറക്കിയത്. മുന്നോട്ട് പോകണമെന്ന നിലപാടിലായിരുന്നു ഇരു യുവതികളും. എന്നാല്‍, പ്രതിഷേധം കനത്തതോടെ പോലീസ് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. പോലീസ് സുരക്ഷയോടെ തന്നെയാണ് ഇരുവരും മലയിറങ്ങുന്നത്. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കി.

Comments

comments