Breaking News

അമൃത്സറിലെ ട്രെയിന്‍ ദുരന്തം; 61 മരണം (ഞെട്ടിക്കുന്ന വീഡിയോ)

പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി 61 പേര്‍ മരിച്ചു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ ശബ്ദം ആളുകൾ കേട്ടിരുന്നില്ല. ഈ സമയം അതിവേഗമെത്തിയ ജലന്ധർ-അമൃത്‌സർ എക്സ്പ്രസ് പാളത്തിൽനിന്നിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക :

https://www.facebook.com/dailyreports.in/videos/1044760612350814/

Comments

comments