Breaking News

ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ശ്വേതാ മോനോന്

ഏഴാമത് ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നടി ശ്വേതാ മോനോന്‍ സ്വന്തമാക്കി. രഞ്ജിത്ത് ലാല്‍ സംവിധാനം ചെയ്ത നവല്‍ എന്ന ജുവലിലെ മികച്ച പ്രകടനമാണ് ശ്വേതയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അസ്മ എന്ന കഥാപാത്രമാണ് ശ്വേത സിനിമയില്‍ കൈക്കാര്യം ചെയ്തത്.

ദുബായി, ഓസ്‌ട്രേലിയ, പലസ്തീൻ എന്നിവിടങ്ങളിലെ ഫിലിംമേക്കേഴ്‌സിന്റെ ഇടയിൽ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചലച്ചിത്രമേളയിൽ സിനിമകണ്ടവരിൽ നിന്നുണ്ടായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും ശ്വേത പറഞ്ഞു. അവിടെ ലഭിച്ച പ്രതികരണത്തിന്റെ നാലിലൊന്ന് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് പ്രതീക്ഷിച്ചുവെന്നും ശ്വേത മേനോൻ പറഞ്ഞു.

അഞ്ച് ദിവസം നീണ്ടുനിന്ന ചലച്ചിത്രമേളയിൽ 74 രാജ്യങ്ങളിൽ നിന്നായി 194 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഡൽഹി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പുറമെ മിലൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിലും ‘നവൽ എന്ന ജുവൽ’ പ്രദർശിപ്പിക്കും.

Comments

comments