Breaking News

നടി അന്‍സിബയ്ക്ക് നഗ്നചിത്രം ആവശ്യപ്പെട്ട് സന്ദേശം; പ്രതിഫലമായി പണവും വാഗ്ദാനം ചെയ്തു

തങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പരസ്യമായി തുറന്നുപറയാന്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്ന കാലഘട്ടത്തിലും സൈബര്‍ ആഭാസന്മാരുടെ എണ്ണം പെരുകുന്നു. അത്തരത്തില്‍ തനിക്കുണ്ടായ വളരെ മോശപ്പെട്ട അനുഭവം പങ്കുവെക്കുകയാണ് നടി അന്‍സിബ ഹസന്‍.

തന്റെ നഗ്നചിത്രം ആവശ്യപ്പെട്ട് ഒരു വ്യക്തി ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചുവെന്ന് അന്‍സിബ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ ഒരാള്‍ ഇന്‍ബോക്‌സ് നോക്കൂ എന്ന് കമന്റ് ഇടുകയായിരുന്നു. ഇന്‍ബോക്‌സില്‍ നഗ്നചിത്രം ആവശ്യപ്പെട്ടുള്ള മെസേജായിരുന്നു അന്‍സിബ കണ്ടത്. നഗ്നചിത്രത്തിന് പകരമായി പണം നല്‍കാമെന്ന വാഗ്ദാനവും ഈ മെസേജിലുണ്ട്. അജീഷ് ജാക്കി എന്ന അക്കൗണ്ടില്‍ നിന്നാണ് അന്‍സിബയ്ക്ക് ഈ മോശം സന്ദേശം വന്നത്. ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് അശ്ലീല മെസേജ് വന്നതെന്നായിരുന്നു അന്‍സിബ വിചാരിച്ചത്. എന്നാല്‍, ഇത് ഫേക്ക് അക്കൗണ്ടല്ല എന്ന് അശ്ലീല സന്ദേശമയച്ച വ്യക്തി തന്നെ അന്‍സിബയോട് പറയുകയും ചെയ്തിരിക്കുന്നു.

Comments

comments