Breaking News

ട്രാന്‍സ്ജന്‍ഡറുകളെ ചേര്‍ത്ത് അധിക്ഷേപകരമായ പരാമര്‍ശം നടത്തി ബിജെപി അധ്യക്ഷന്‍; പ്രതിഷേധം ശക്തം

തങ്ങളെ അവഹേളിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി എല്‍ജിബിടി കമ്യൂണിറ്റി. ഞങ്ങളും മനുഷ്യന്മാരാണെന്നും ഞങ്ങളില്‍ ഭിന്നമായി ഒന്നുമില്ലെന്നും പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ട്രാന്‍സ്ജന്‍ഡര്‍ കമ്യൂണിറ്റി മറുപടി നല്‍കി. ശബരിമല വിഷയത്തില്‍ പ്രതികരിക്കവെ, ട്രാന്‍സ്ജെന്‍ഡറുകളെ അപമാനിച്ച ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു അവര്‍.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് അങ്ങേയറ്റം അവഹേളനപരമായ പരാമര്‍ശം ശ്രീധരന്‍പിള്ള നടത്തിയത്. എഐസിസിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണ്. പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തില്‍ പങ്കെടുക്കണ്ട എന്ന് എഐസിസി നേതൃത്വം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. അഭിപ്രായത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് ആണും പെണ്ണും കെട്ടതു പോലെയായതു കൊണ്ടാണ്,’ എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസ്താവന.

Comments

comments