ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന് പ്രതിവാര പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
‘സുപ്രീംകോടതി വിധി അതേപടി നടപ്പിലാക്കും. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ സുപ്രീംകോടതി വിധിക്കെതിരായ രംഗത്തെത്തിയിരിക്കുകയാണ്.’
വിധി അട്ടിമറിക്കാന്‍ ബി.ജെ.പി തന്നെയാണ് രംഗത്തുള്ളത്. ശബരിമല സംഘര്‍ഷഭൂമിയാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ഒരു കൂട്ടര് കൊടിയെടുത്തും മറ്റ് ചിലര്‍ കൊടിയില്ലാതെയും പ്രതിഷേധിക്കുന്നു. കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു.
പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്ന നാടാണിത്. അപ്പോഴാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.