Breaking News

‘ദിസ് ഈ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി- ലേഡീസ് നോ എന്‍ട്രി’; സംഘികളുടെ ചെകിടത്തടിച്ച് തമിഴ്‌നാട്ടിലെ യുവതികള്‍ ഒരുക്കിയ വീഡിയോ

സംഘപരിവാരങ്ങളുടെയും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കരുതെന്ന് വാശി പിടിക്കുന്നവരുടെയും ചെകിടത്തടിച്ച് തമിഴ്‌നാട്ടില്‍ നിന്നും ഒരു വീഡിയോ. തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ത്രീകളാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ലേഡീസ് നോ എന്‍ട്രി എന്ന് തുടങ്ങുന്ന ഗാനത്തില്‍ തങ്ങള്‍ മല ചവിട്ടിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് കളങ്കമേല്‍ക്കുമോ എന്നും ചോദിക്കുന്നുണ്ട്. ശബരിമലയിലേക്ക് പുരുഷന് പോകണമെങ്കില്‍ വീട്ടിലെ സ്ത്രീകള്‍ എല്ലാ കാര്യങ്ങളും ചെയ്ത് തരണം. അവള്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കണം. പൂജയ്ക്കുള്ള കാര്യങ്ങള്‍ ഒരുക്കണം. എന്നാല്‍, അവസാനം ശബരിമല തങ്ങള്‍ക്ക് നിഷിദ്ധവുമാണ്. ഇത് ആചാരമല്ലെന്നും ശാപമാണെന്നും ഈ വീഡിയോയില്‍ പറയുന്നു.

വീഡിയോ കാണാം:

Comments

comments