അച്ഛന്റെ ചിതയ്ക്കരികില്‍ നിന്ന് മുദ്രാവാക്യം വിളികളോടെ അന്ത്യാഭിവാദ്യം നല്കുന്ന മകന്റെ വീഡീയോ വൈറലാകുന്നു. സിപിഐ എം നേതാവും കായംകുളം നഗരസഭ കൗണ്‍സിലറുമായ എരുവ വല്ലാറ്റൂരില്‍ വി എസ് അജയന്റെ സംസ്കാര ചടങ്ങിനിടെയാണ് മകന് അഭിജിത്ത് മുദ്രാവാക്യം വിളിച്ചത്. പാര്‍ടി പ്രവര്‍ത്തകര്‍ അവസാന മുദ്രാവാക്യം വിളിച്ച് അഭിവാദ്യമര്‍പ്പിച്ച് അവസാനിച്ചപ്പോഴാണ് അഭിജിത്ത് തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചത്. നഗരസഭ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറായിരുന്നു.കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ അക്രമം നടത്തിയിരുന്നു. തുടര്‍ന്ന് അജയന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.
‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല’; അച്ഛന്റെ ചിതയ്ക്കരികില്‍ നിന്ന് മകന്റെ മുദ്രാവാക്യം
Comments Off on ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല’; അച്ഛന്റെ ചിതയ്ക്കരികില്‍ നിന്ന് മകന്റെ മുദ്രാവാക്യം
