ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കേരളത്തില്‍ എത്തുമ്പോള്‍ മതിഭ്രമം വരാറുണ്ടെന്നും എന്ത് കാര്യമാണ് പറയുന്നതെന്ന് വ്യക്തതയില്ലാതെയാണ് അദ്ദേഹം സംസാരിക്കാറെന്നും മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ കാര്യങ്ങള്‍ വസ്തുതാപരമായി സംസാരിക്കാന്‍ പഠിക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പാലക്കാട് നടക്കുന്ന പി.കെ.എസ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിലെത്തിയ അമിത് ഷാ വസ്തുതാപരമല്ലാത്ത പല കാര്യങ്ങളും സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. അമിത് ഷായുടെ വാക്ക് കേട്ട് ഏതെങ്കിലും സംഘപരിവാറുകാരന് ഇവിടെ കളിച്ചുകളയാമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് ഏറ്റവും മോശം കളിയാകുമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
‘അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി!’; ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
Comments Off on ‘അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി!’; ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

Post navigation
Posted in: