Breaking News

നിലയ്ക്കലില്‍ കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി; പോലീസ് നടപടിക്കിടെ മരിച്ചതാണെന്ന ആര്‍എസ്എസിന്റെ വ്യാജപ്രചരണം പൊളിഞ്ഞു

നിലയ്ക്കലില്‍ കാണാതായ ശിവദാസ് എന്ന വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പത്തനംതിട്ട ളാഹ പഞ്ചായത്തില്‍ ഒരു കുറ്റിക്കാട്ടില്‍നിന്നാണ് ഇദ്ദേഹത്തിന്റെ ശരീരം കണ്ടെത്തിയത്. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ആര്‍എസ്എസുകാര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയവഴി പച്ചക്കള്ളമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതുകൊണ്ടുതന്നെ പൊലീസ് നടപടിയില്‍ ഇദ്ദേഹത്തെ കാണാതായി എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്.

മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണുള്ളത്. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്നൊന്നും വ്യാജപ്രചരണം നടത്തുന്ന സംഘപരിവാറിന് ഒരു പ്രശ്‌നമേയല്ല.

മരിച്ചയാളുടെ മോപ്പഡ് (ചെറുബൈക്ക്) ആ സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടാവുകയില്ല എന്നതും വസ്തുതയാണ്.

Comments

comments