Breaking News

‘നുണകള്‍ പറഞ്ഞുകൊണ്ടേയിരിക്കുക, കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുക’; ഇതാണ് എന്നും സംഘപരിവാര്‍ ചെയ്തിട്ടുള്ളത് (വീഡിയോ)

ശബരിമലയില്‍ പോലീസ് നടപടിക്കിടെയാണ് അയ്യപ്പഭക്തന്‍ ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് സംഘപരിവാര്‍ പറഞ്ഞുപരത്തുകയായിരുന്നു. 19-ാം തിയതി മല കയറി തിരിച്ചിറങ്ങിയ ശിവദാസ് വീട്ടിലേക്ക് വിളിച്ചുവെന്നും താന്‍ തിരിച്ചുപോരുകയാണെന്ന് ഫോണിലൂടെ പറഞ്ഞെന്നും ശിവദാസന്റെ മകന്‍ എഴുതിയ കത്തിലുണ്ട്. ആ ശിവദാസനെയാണ് സംഘപരിവാറും ബിജെപിയും ചേര്‍ന്ന് 17-ാം തിയതി കൊന്നത്. നിലയ്ക്കലില്‍ 16, 17 തീയതികളില്‍ നടന്ന പോലീസ് നടപടിയിലാണ് ശിവദാസ് കൊല്ലപ്പെട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയടക്കം പറഞ്ഞുപരത്തുകയായിരുന്നു. അവരുടെ ഉദ്ദേശം കലാപമാണ്. നുണകളിലൂടെ കലാപത്തിന് കോപ്പ് കൂട്ടുക.

പണ്ടും സംഘികള്‍ക്ക് പ്രിയം നുണകളോടായിരുന്നു. അവര്‍ എവിടെയൊക്കെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ കലാപം സൃഷ്ടിച്ചിട്ടുണ്ടോ അവിടെയെല്ലാം നുണയുടെ പ്രഹേളികയും തീര്‍ത്തിട്ടുണ്ട്. അത്ര ചീഞ്ഞളിഞ്ഞ രാഷ്ട്രീയമാണ് അവരുടേത്. നുണകളിലൂടെ വര്‍ഗീയതയ്ക്ക് മരുന്നിടുകയും ഒടുക്കം കലാപം സൃഷ്ടിക്കുകയുമാണ് അവരുടെ ലക്ഷ്യം. അത് തന്നെയാണ് അവരുടെ ചരിത്രവും. സംഘപരിവാറിന്റെ ഇാ പാരമ്പര്യത്തെ തുറന്നുകാണിക്കുകയാണ് സാമൂഹ്യ നിരീക്ഷകന്‍ ശ്രീചിത്രന്‍ എം.ജെ. ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലാണ് ശ്രീചിത്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വിവിധകാലങ്ങളില്‍ സംഘപരിവാര്‍ നടത്തിയിട്ടുള്ള കലാപങ്ങളും രീതികളും ശ്രീചിത്രന്‍ എണ്ണിയെണ്ണി പറഞ്ഞു. ഗ്രോധ്രകാലാപവും, ബാബറി മസ്ജിദ് പൊളിച്ച സംഭവവുമടക്കം നിരവധി സംഭവങ്ങള്‍ അദ്ദേഹം ചൂണ്ടികാട്ടി.

‘മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ട സംഭവമാണ് ഗോധ്ര കലാപം. അന്ന് ഇവര്‍ പറഞ്ഞിരുന്നത് മുസ്‌ലിങ്ങള്‍ എന്തോ ദ്രാവകം ഒഴിച്ചാണ് അന്ന് ബോഗിക്ക് തീപിടിച്ചത് എന്നായിരുന്നു. കൃത്യമായി ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു. പുറത്ത് നിന്ന് ഒന്നും ഒഴിച്ചിട്ടില്ല അകത്തുനിന്നാണ് തീ കത്തി പടര്‍ന്നത് എന്ന്. അങ്ങിനെ ആ കള്ളം പൊളിഞ്ഞു.’ അദ്ദേഹം പറഞ്ഞു.

ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്. ഡിസംബര്‍ 2 ന് രാമന്റെയും സീതയുടെയും വിഗ്രഹം ഒളിച്ചു കടത്തിയതാണ്. അന്ന് ഒളിച്ചു കടത്തിയാള്‍ അത് കൃത്യമായി വന്നുനിന്ന് പറയുന്നുണ്ട് എങ്ങിനെയാണ് ഒളിച്ചു കടത്തിയതെന്ന്. അതില്‍ നിന്ന് എങ്ങിനെയാണ് വര്‍ഗീയകലാപം ഉണ്ടാക്കിയതെന്ന്. ആര്‍.എസ്.എസ് രൂപീകരിച്ച് രണ്ടാം വര്‍ഷം കഴിയുമ്പോള്‍ 1927ല്‍ നാഗ്പൂറില്‍ സംഘടിപ്പിച്ച കലാപം എങ്ങിനെയായിരുന്നു. അതിന് തുടക്കമായിട്ട് ഇവര്‍ ചൂണ്ടികാണിച്ചത് ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ വീട്ടിന് നേരെ മുസ്‌ലിങ്ങള്‍ കല്ലെറിഞ്ഞു എന്നായിരുന്നു പ്രചാരണം. അത് നുണയാണെന്ന് തെളിഞ്ഞെന്നും ശ്രീചിത്രന്‍ പറഞ്ഞു.

‘ഇതൊക്കെ പോട്ടെ കേരളത്തിലേക്ക് വരാം 1971ല്‍ ആണ് ഇവിടെ തലശ്ശേരി കലാപം ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രം പഠിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. മേലൂട്ട് മടപ്പുരയിലെക്കുള്ള ഒരു കാലാശഘോഷയാത്ര ആ യാത്രയില്‍ ഹിന്ദുക്കള്‍ക്ക് നേരെ മുസ്‌ലിം ഉടമസ്ഥതയിലുള്ള നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് ചെരിപ്പ് എറിഞ്ഞു എന്നായിരുന്നു. ഇവരുടെ പാരമ്പര്യം ഇതാണ്. അതായത് ഇവര്‍ തന്നെ ചെയ്ത് കൂട്ടുന്ന എതെങ്കിലും ദുഷ്ടകൃത്യങ്ങളുടെ ഫലം കേരള ജനതയുടെ മുമ്പില്‍ കൃത്യമായ വര്‍ഗീയ കലാപത്തിനുള്ള മരുന്നായി ഇവര്‍ ഉപയോഗിക്കും. ഇത് പ്രതീക്ഷിച്ചതാണ് എന്നാല്‍ ഇത്രമേല്‍ വലിയ ദുരന്തമായി ഒരു പാവപ്പെട്ട ഒരു മനുഷ്യന്റെ മരണമായി അത്യന്തം നിസ്സഹായനായ മനുഷ്യന്റെ മരണത്തെ ചൂഷണം ചെയ്യുന്നതിനായി കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുമെന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വിശ്വസിക്കാനായിട്ടില്ലെന്ന് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് മനസിലാക്കണം’. എന്നും ശ്രീചിത്രന്‍ പറഞ്ഞു.

Comments

comments