Breaking News

തൊഴിലാളി ദിനത്തിലുള്ള പൊതു അവധി വെട്ടിമാറ്റി ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍

ത്രിപുരയില്‍ ഇനി മെയ് ഒന്നാം തിയ്യതി, തൊഴിലാളി ദിനത്തില്‍ അവധിയില്ല. അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് മെയ് ഒന്നിലെ അവധി എടുത്തുമാറ്റിയത് അറിയുന്നത്.

മെയ്ദിനം നിയന്ത്രിത അവധികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് അണ്ടര്‍ സെക്രട്ടറി എസ്.കെ.ദേബര്‍മ്മ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ത്രിപുരയിലെ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിലുള്ള സര്‍ക്കാരാണ് പൊതു അവധി ദിനങ്ങളില്‍ നിന്നും മെയ് ദിനത്തെ വെട്ടിമാറ്റിയത്. ത്രിപുര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Comments

comments