Breaking News

വി. ലക്ഷ്മണന്‍ സ്മാരക ജേണലിസം പുരസ്‌കാരം എം. ലക്ഷ്മിക്ക്

കൊല്ലം പ്രസ് ക്ലബിന്റെ വി. ലക്ഷ്മണന്‍ സ്മാരക ജേണലിസം പുരസ്‌കാരത്തിന് എം. ലക്ഷ്മി അര്‍ഹയായി. ഉയര്‍ന്ന മാര്‍ക്കോടെ ജേണലിസം പരീക്ഷ പാസാകുന്ന കൊല്ലം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് ഓരോ വര്‍ഷവും ഈ അവാര്‍ഡ് നല്‍കുന്നത്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ എഴുപത് ശതമാനത്തിലധികം മാര്‍ക്കോടെയാണ് പി.ജി ഡിപ്ലോമ പാസായത്. പേരൂര്‍ വിമല്‍ഭവനില്‍ അപ്പുക്കുട്ടന്‍പിള്ളയുടെയും മണിയമ്മയുടെയും മകളാണ്. വി. ലക്ഷ്മണന്റെ 22-ാം ചരമവാര്‍ഷിക ദിനമായ നവംബര്‍ ഒന്‍പതിന് രാവിലെ 11- ന് പ്രസ് ക്ലബില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജേണലിസം അവാര്‍ഡ് സമ്മാനിക്കും. ഉടന്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്ന ന്യൂസ് ചാനല്‍ 24 ലെ മാധ്യമപ്രവര്‍ത്തകയാണ് ലക്ഷ്മി.

Comments

comments