Breaking News

‘സവര്‍ണരുടെ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ പ്രവേശിച്ചാല്‍ വര്‍ണാശ്രമധര്‍മ്മം നശിക്കും’; ക്ഷേത്രപ്രവേശനത്തിനെതിരെ സവര്‍ണര്‍ നല്‍കിയ ഹര്‍ജി

സവര്‍ണ്ണക്ഷേത്രങ്ങളില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനം അനുവദിച്ചുള്ള വിളംബരത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഒരുവിഭാഗം സവര്‍ണര്‍ നല്‍കി ഹരജി പുറത്ത്. ക്ഷേത്രപ്രവേശനവിളംബരത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സവര്‍ണര്‍ തിരുവിതാംകൂര്‍ രാജാവിന് സമക്ഷം സമര്‍പ്പിച്ച ഹരജി ലാല്‍ ഡെനിയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം നല്‍കുന്നത് സനാതന ഹിന്ദുധര്‍മ്മം നശിക്കുമെന്ന് ആശങ്കപ്പെടുന്നുവെന്നും യാഥാസ്ഥിതികരായ സവര്‍ണ്ണ ഹിന്ദുക്കള്‍ അസ്വസ്ഥരാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.ക്ഷേത്രപ്രവേശനത്തിന് പിന്നില്‍ നിന്ന പ്രസ്ഥാനം അന്യായപരവും അടിസ്ഥാവരഹിതവുമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

‘സവര്‍ണ്ണരുടെ ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഒരു രാജശാസനം അല്ലെങ്കില്‍ ന്യായശാസനം വാസ്തവത്തില്‍ വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ നശീകരണ യന്ത്രമാകുന്നു. വര്‍ണ്ണാശ്രമങ്ങളുടെ അസ്തമയം ഹിന്ദുമതത്തിന്റെ ഉന്മൂലനവുമാകുന്നു.’

പൊതുജനാഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തി ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഹരജിയില്‍ പറഞ്ഞുവെക്കുന്നു.

Comments

comments