Breaking News

താജ്മഹലില്‍ നിസ്‌കാരം നിരോധിച്ചു; പ്രതിഷേധം ശക്തം

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇനി മുതൽ താജ്മഹൽ പള്ളിയിൽ നിസ്കരിക്കാൻ പറ്റില്ലെന്ന ഉത്തരവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രംഗത്ത്. നടപടി വിവാദമായതോടെ ജൂലൈയിൽ ഉണ്ടായ സുപ്രീം കോടതി ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന വാദവുമായി വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

നമസ്കാരത്തിന് മുൻപായി ദേഹം ശുദ്ധീകരിക്കാനുള്ള ജലസംഭരണി ആർക്കിയോളജിക്കൽ വകുപ്പ് താഴിട്ടുപൂട്ടിയിട്ടുണ്ട്. പ്രദേശവാസികള്‍ അല്ലാത്തവര്‍ വെള്ളിയാഴ്ച പള്ളിയിലെത്തി ജുമുഅ നമസ്‌കാരത്തില്പങ്കെടുക്കുന്നത് വിലക്കി പ്രാദേശിക ഭരണകൂടം ഉത്തരവിറക്കിയിരുന്നു. താജ്മഹലിൻ്റെ സുരക്ഷയാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.

പള്ളിയിലെ ഇമാമായ സയീദ് സാദിക്ക് അലി ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പള്ളിയിൽ നിസ്കരിക്കാൻ അനുവദിക്കണമെന്ന് ഇമാം ആവശ്യപ്പെട്ടു.

Comments

comments