Breaking News

‘വീട്ടില്‍ കല്യാണമാണ്, പൈസയില്ല’; നോട്ട് നിരോധനത്തെ കുറിച്ച് ചിരിച്ചുകൊണ്ട് മോദി (വീഡിയോ)

“നിങ്ങള്‍ക്കെല്ലാവര്‍ക്കുമെറിയാം, 2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് 500ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍”….എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈ രണ്ടും കൂട്ടിയടിച്ച് ആംഗ്യം കാണിച്ചു….സദസില്‍ നിന്ന് നിറഞ്ഞ കയ്യടികളോടെ കൂട്ടച്ചിരി മുഴങ്ങി. “വീട്ടില്‍ വിവാഹമാണ്, പൈസയില്ല” – ചിരിച്ചുകൊണ്ട് മോദി പറഞ്ഞു. അത് കേട്ട് വീണ്ടും സദസില്‍ നിന്ന് ചിരി. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് മോദിയുടെ പ്രസംഗത്തില്‍ നിന്നുള്ള ഈ ഭാഗങ്ങള്‍. നോട്ട് നിരോധനത്തിന്റെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ പരിഹസിക്കുകയാണ് മോദി എന്ന വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.


വീഡിയോ കാണാം:

Comments

comments