Breaking News

‘നയിക്കുന്നവന്‍ നഗ്നനാണ്’ എന്നല്ലേ പ്രകാശ് രാജ് പറഞ്ഞതിന്റെ അര്‍ത്ഥം? (വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് വീണ്ടും രംഗത്ത്. 3000 കോടി രൂപ മുടക്കി പട്ടേല്‍ പ്രതിമ നിര്‍മ്മിക്കുകയും എന്നാല്‍ പ്രളയ കെടുതിയിലായ കേരളത്തിന് നാമമാത്രമായ തുക നല്‍കുകയും ചെയ്ത കേന്ദ്രത്തെരൂക്ഷമായ ഭാഷയിലാണ് പ്രകാശ് രാജ് കടന്നാക്രമിച്ചത്. ഷാര്‍ജയില്‍ രാജ്യാന്തര പുസ്തകോത്സവത്തില്‍ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വെറും 600 കോടിയും ഒരു പ്രതിമയ്ക്ക് 3000 കോടിയും ചെലവഴിച്ച മോദിയെന്ന നാടിന്റെ നായകനെയാണ് പ്രകാശ് രാജ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ ചടങ്ങിലാണ് ഈ വിമര്‍ശനം. ഇതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയുമാണ്.

Comments

comments