Breaking News

ശബരിമല യുവതീ പ്രവേശം; ഒരിക്കല്‍ പിടിയിലായ അക്രമികള്‍ വീണ്ടുമെത്തി സംഘര്‍ഷത്തിന്‌

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുളള സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഇരുന്നൂറോളം പേര്‍ വീണ്ടുമെത്തിയെന്ന് പൊലീസ്. ആദ്യവട്ടം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ പോലീസിന്റെ ഫെയിസ് ഡിറ്റക്ഷന്‍ സോഫ്റ്റുവേറുകളുമായി ബന്ധപ്പെടുത്തിയിരുന്നു. അവരില്‍ 200 പേരെങ്കിലും ഇത്തവണയും ശബരിമലയിലെ അക്രമത്തിന് എത്തിയെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

പൊലീസ് ഒരുക്കിയ ഫെയ്സ് ഡിറ്റക്ഷന്‍ സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് ഇക്കാര്യം വ്യക്തമായത്. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുകയും 3700-ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള ഇരുന്നൂറോളം പേരാണ് ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയത്.

Comments

comments