Breaking News

‘സദാചാരവാദികളെ നിങ്ങള്‍ അനുമാനിക്കുന്നതുപോലെയല്ല എല്ലാ കാര്യങ്ങളും’; കാരണം ഈ വീഡിയോയിലുണ്ട്

പുരോഗമനം പ്രസംഗിക്കുന്ന പലരും ഉള്ളിന്റെയുള്ളില്‍ സദാചാരവാദികളാണ്. ഇത്തരം സദാചാര വൈകൃതങ്ങള്‍ ഇന്ന് ഏറ്റവും പ്രകടമായി കാണുന്നത് സൈബര്‍ ലോകത്തും. നമുക്ക് അറിയുന്ന ആരുടെയെങ്കിലും ഫേസ്ബുക്ക് ചിത്രങ്ങളോ വീഡിയോയോ വെറുതെ ഒന്ന് നിരീക്ഷിച്ചുനോക്കിയാല്‍ ഇത്തരം സദാചാരവാദികളെ കാണാന്‍ സാധിക്കും. ലോകം മുഴുവന്‍ വീക്ഷിക്കുന്നതാണ് അവരുടെ സദാചാര കണ്ണുകള്‍. ശരിയും തെറ്റും നിര്‍വചിക്കുന്നത് അവരാണ്.

ഇതുപോലെ എത്രയെത്ര സംഭവങ്ങളാണ് നമുക്ക് ചുറ്റിലും നടക്കുന്നത്. ഏതെങ്കിലും പെണ്‍കുട്ടി അവളുടെ വിശ്വാസത്തിനനുസരിച്ച് വേഷഭൂഷാധികള്‍ ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍, ശരീരമൊന്ന് എക്‌സ്‌പോസ് ചെയ്താല്‍ അതിനടിയില്‍ സദാചാരവാദികളുടെ താത്വികമായ അവലോകന കമന്റുകള്‍ കാണാം. അപരന്റെ ലോകത്തേക്ക് എത്തിച്ച് നോക്കി കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്ന നിരവധി പേരുണ്ട് ചുറ്റിലും. സദാചാരവാദികള്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഇവിടെ ഈ രണ്ട് ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത്. ആദ്യമേ നിങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്; ‘നിങ്ങള്‍ അളക്കുന്ന അളവ് മാത്രമാണ് ശരിയെന്ന് വിശ്വസിക്കരുത്’. നിങ്ങളുടെ അളവുകൊണ്ട് അപരനെ അളക്കാന്‍ നിങ്ങള്‍ക്ക് യാതൊരു യോഗ്യതയുമില്ല. സ്വന്തം ഉമ്മയ്‌ക്കൊപ്പം ഒരു വീഡിയോ ചെയ്ത മകന്‍ രണ്ടാമത്തെ വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ആദ്യ വീഡിയോയില്‍ തനിക്കൊപ്പം കണ്ടത് തന്റെ സ്വന്തം ഉമ്മയെയാണെന്ന് കപട സദാചാരവാദികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടിയാണ്. നമ്മള്‍ കാണുന്നതുപോലെയെല്ല എല്ലാ കാര്യങ്ങളുമെന്ന് ആദ്യമേ മനസിലാക്കുക, എന്നിട്ടാകാം സദാചാരം ഛര്‍ദ്ദിക്കല്‍.

ഒരു യുവാവ് തന്റെ ഉമ്മയ്‌ക്കൊപ്പം ടിക്ക് ടോക്കില്‍ ചെയ്ത വീഡിയോയാണിത്:

സദാചാരവാദികളുടെ കമന്റുകള്‍ മൂലം ഇരുവരും ചേര്‍ന്ന് രണ്ടാമത് ചെയ്ത വീഡിയോ: 

Comments

comments