Breaking News

ആസിഫ് അലിയുടെ ഭാര്യ തട്ടമിടാതിരുന്നാല്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം?

ആസിഫ് അലിയുടെയും ഭാര്യ സാമ മാസ്രിന്റെയും മൂകാംബിക സന്ദര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നേരത്തെ ചര്‍ച്ചയായത്. മുസ്ലീം വിശ്വാസികള്‍ എന്തിന് മൂകാംബികയില്‍ പോയി? എന്തിന് ക്ഷേത്രത്തിലെ കുറി വരച്ചു? തുടങ്ങിയ ചോദ്യങ്ങളാണ് വിശ്വാസികളായ സദാചാരവാദികള്‍ ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇവര്‍ ആക്രമിക്കപ്പെട്ടു. ഫേസ്ബുക്കില്‍ തട്ടം ഇടാത്ത ഫോട്ടാ ആസിഫ് അലിയുടെ ഭാര്യ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തി. എന്തുകൊണ്ട് ഭാര്യ തട്ടമില്ല എന്ന ചോദ്യമായിരുന്നു ആസിഫ് അലിയോട്. എന്നാല്‍ തങ്ങളെ ചോദ്യം ചെയ്യാന്‍ വരുന്നവര്‍ക്ക് ആസിഫ് അലി തന്നെ കലക്കന്‍ മറുപടി നല്‍കി. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലിയും ഭാര്യയും വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണ്. കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാല്‍ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്നാണ് വാര്‍ത്ത വന്നത്. എന്തിനാണങ്ങനെ എഴുതിയത് എന്നറിയില്ല’.ആസിഫ് പറഞ്ഞു.

അനാവശ്യ വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ സന്തോഷം ഉണ്ട്. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ആസിഫ് പറയാറ്. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്. അങ്ങനെ വിചാരിക്കാനാണ് ഇഷ്ടം’. സാമ മനസ് തുറന്നു.

ആസിഫ് അലി, ആസിഫിന്റെ ഭാര്യ സാമ മസ്രിന്‍, ബിജു വര്‍ഗീസ്, ലാല്‍, ജീന്‍ പോള്‍ ലാല്‍, എന്നിവര്‍ മൂകാംബിക സന്ദര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിവാദമാക്കിയിരുന്നു. തട്ടം ഇടാത്ത ആസിഫ് അലിയുടെ ഭാര്യയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടും അവര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു.

Comments

comments

Reendex

Must see news