Breaking News

പ്രതിഷേധ പ്രകടനങ്ങള്‍ക്കായി ആളെ കൂട്ടണമെന്ന് ബിജെപി; ലക്ഷ്യം കലാപമോ? (സര്‍ക്കുലര്‍)

ശബരിമലയിലേക്ക് പ്രതിഷേധിക്കാനായി ആളെ കൂട്ടണമെന്ന് ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക നേതൃത്വം. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഈ സര്‍ക്കുലര്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിവിധ മേഖലകളായി തിരിഞ്ഞ് ശബരിമലയിലെത്തണമെന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍ പുറത്തിറക്കി. ഒരു സംഘജില്ലയിലെ നിയോജകമണ്ഡലങ്ങളാണ് ഒരു ദിവസം പോകേണ്ടത്. ഇന്‍ ചാര്‍ജുമാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും നിശ്ചയിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരോ ദിവസം ആരൊക്കെ പോകണം, ഏത് സമയത്ത് ശബരിമലയിലെത്തണം തുടങ്ങിയ വിവരങ്ങളും സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്. നവംബര്‍ 17 നാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ:

http://www.twentyfournews.com/wp-content/uploads/2018/11/Circular-258..-1.pdf

Comments

comments