Breaking News

നിലയ്ക്കലിലെ ബിജെപി നാടകം പൊളിച്ചടുക്കി എസ്.പി യതീഷ് ചന്ദ്ര

ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനെത്തി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട മന്ത്രി കെഎസ്ആര്‍ടിസി ബസിലാണ് നിലയ്‌‌ക്കലില്‍ നിന്നും പമ്പയിലേക്ക് പോയത്. നിലയ്‌‌‌ക്കലില്‍ ഡ്യൂട്ടിയുണ്ടായരുന്ന എസ് പി യതീഷ് ചന്ദ്രയോട് മന്ത്രി ഇതിനെച്ചൊല്ലി തര്‍ക്കിക്കുകയും ചെയ്‌തു.

പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ വിടുന്നില്ല എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും അങ്ങനെയായാല്‍ അതിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോ എന്നും എസ് പി ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്‌ണന്‍ എസ് പിയോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. കേന്ദ്രമന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും താന്‍ തന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നും എസ് പി പറഞ്ഞു. ഇതോടെ മന്ത്രിയും സംഘവും ബസില്‍ കയറി പമ്പയിലേക്ക് പോകുകയായിരുന്നു. അതേസമയം സ്ത്രീപ്രവേശന വിഷയത്തെ കുറിച്ച് സംസാരിക്കാനും കേന്രമന്ത്രി തയ്യാറായില്ല.

കേന്ദ്രമന്ത്രിയുടെ വരവ് രാഷ്ട്രീയ നാടകമായിരുന്നു എന്ന ആക്ഷേപവും ഇതിനോടകം ഉടലെടുത്തിട്ടുണ്ട്. ബിജെപി കേന്ദ്ര നേതാക്കളെ ഇറക്കി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന തരത്തില്‍ ട്രോളുകളും ഉണ്ട്.

മന്ത്രിയുടെ വരവോടെ നാടകീയമായ സംഭവങ്ങളാണ് നിലയ്ക്കലിലുണ്ടായത്. ഈ സംഭവത്തിന് പിന്നാലെ ജയകുമാര്‍ എം.കെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചുവടെ:

നിലയ്ക്കലിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ കൊണ്ട് വന്നു സംഘികൾ ആളാകാൻ നോക്കി. മന്ത്രിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ പോലീസ് സൂപ്രണ്ട് യതീഷ് ചന്ദ്ര സല്യൂട്ട് നൽകി അറ്റൻഷനായി.
..
മന്ത്രി പൊൻ: ”നിങ്ങൾ പമ്പയിലേക്ക് സ്റ്റേറ്റ് ബസുകൾ പോകാൻ അനുവദിക്കുന്നുണ്ടോ” ?
.
യതീഷ് : ”യെസ് സാർ”

പൊൻ: ”എങ്കിൽ പ്രൈവറ്റ് വാഹനങ്ങളും പോകാൻ അനുവദിക്കണം”
.
യതീഷ് : ”സാർ മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ പ്രളയത്തിൽ” ….

പൊൻ: ”അതൊക്കെ എനിക്കറിയാം.പക്ഷെ”,

യതീഷ് :”സാർ ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറാണോ ?
പ്രളയത്തിൽ പാർക്കിങ് സൗകര്യങ്ങളെല്ലാം തകർന്നിരിക്കുന്നു. അതിനാൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കാനാവില്ല”.

പൊൻ: ”പിന്നെ നിങ്ങKSRTC-ക്ക് അനുമതി നൽകുന്നതോ” ?

യതീഷ് :”സാർ അതവിടെ പാർക്ക് ചെയ്യുന്നില്ലല്ലോ. പോയി തിരികെ വരികയല്ലേ”.

പൊൻ: ”അതൊന്നും പറയണ്ട, നിങ്ങൾ പ്രൈവറ്റ് വാഹനങ്ങൾ പോകാൻ അനുവദിക്കണം”.

യതീഷ് :”ഓക്കേ സാർ, ഞാൻ അനുവദിക്കാം, പക്ഷെ അവിടെ ഉണ്ടാകുന്ന ട്രാഫിക്ക് പ്രശ്നങ്ങൾക്കും, മറ്റു ബുദ്ദിമുട്ടുകൾക്കും ഉത്തരവാദിത്വം ഏറ്റെടുക്കാൻ താങ്കൾ തയ്യാറാണോ, എങ്കിൽ ഞാൻ ഈ നിമിഷം മുതൽ സ്വകാര്യ വാഹനങ്ങൾ കടത്തി വിടാം”.

പൊൻ: ”ബ ബ ബ അതെങ്ങനെ ഞാൻ ഏറ്റെടുക്കും”?.

യതീഷ് : ”അതാണ് സാർ കാര്യം, സാർ പറഞ്ഞിട്ട് പോകും. ഉത്തരവാദിത്വം ആരും ഏൽക്കില്ല. ഞാൻ ഉത്തരം പറയണം”.

മന്ത്രി ഉത്തരം മുട്ടി നിൽക്കുന്ന സമയം, അടുത്തു നിന്ന എ.എൻ രാധാകൃഷ്‌ണൻ ചാടി വീണു, ”നിങ്ങൾ മര്യാദക്ക് സംസാരിക്കണം.. നിങ്ങളുടെ പണി ചെയ്യാതെ ഞങ്ങളുടെ മന്ത്രിയെ ചോദ്യം ചെയ്യുന്നോ. മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം”. ( ‘ഞങ്ങളുടെ മന്ത്രി’ നോട്ട് ദി പോയിൻറ് )

യതീഷ് ചന്ദ്ര രാധാകൃഷ്‌ണനെ ഒന്ന് നോക്കി. ( നീയാരാടാ മലരേ എന്നോട് കൽപ്പിക്കാൻ. നിൻറെ വീട്ടിൽ നിന്നല്ല എനിക്ക് ശമ്പളം തരുന്നത് തുടങ്ങിയ മുഖഭാവങ്ങൾ ചന്ദ്രയുടെ മുഖത്ത് മിന്നി മറഞ്ഞു പോയി. നോട്ടം താഴെ കൊടുക്കുന്നു)

രാധ: ”നോക്കി പേടിപ്പിക്കുന്നോ”.? ( പേടിപ്പിക്കാതെ, മനസ്സിൽ ഗദ്ഗദം.)

പൊൻ: ”അപ്പോൾ നിങ്ങൾ എൻറെ വാഹനവും അനുവദിക്കില്ല”.

യതീഷ് ചന്ദ്ര: ” തീർച്ചയായും സാർ , സിറ്റിങ് മന്ത്രിമാരുടെ വാഹങ്ങൾ അനുവദിക്കും”.

പൊൻ: ”നിങ്ങൾ അതുപോലെ എല്ലാ വാഹനങ്ങളും പോകാൻ അനുവദിക്കണം”.

യതീഷ് ചന്ദ്ര: ”പറ്റില്ല സാർ, അതല്ലങ്കിൽ ഇപ്പോൾ താങ്കൾ ഓർഡർ തരു ഞാൻ വാഹനങ്ങൾ വിടാം”.

പൊൻ: ”ഞാനെങ്ങനെ ഓർഡർ നൽകും. എനിക്കതിനുള്ള അധികാരമില്ല”.

യതീഷ് ചന്ദ്ര: ”അതാണ് സാർ കാര്യം. അധികാരമുള്ള സർക്കാർ ഏൽപ്പിച്ച നടപടിയായാണ് ഞാൻ ചെയ്യുന്നത്”.
.
പൊൻ : ”ശരി, ഞാൻ പോയി സന്ദർശിക്കട്ടെ”.
.
യതീഷ് ചന്ദ്ര: ”തീർച്ചയായും സാർ, കാര്യങ്ങൾ താങ്കൾക്ക് നേരിട്ട് ബോധ്യപ്പെടും. താങ്ക്യു സാർ”.

ഇജ്ജാതി സംഘി നാടകങ്ങൾ പൊളിച്ചടുക്കിയ പൊലീസിന് അഭിനന്ദനങ്ങൾ.

Jayakumar Mk

Comments

comments