Breaking News

‘രാജിവെച്ച നടിമാര്‍ മാപ്പ് പറയേണ്ടതില്ല’; എ.എം.എം.എ അയയുന്നു (വീഡിയോ)

താര സംഘനയിൽ നിന്നും രാജിവച്ച് പുറത്ത് പോയ നടമാർക്ക് തിരിച്ചുവരാൻ മാപ്പ് എഴുത് നൽകേണ്ട ആവശ്യമില്ലെന്ന്  സംഘടനാ പ്രസിഡന്റ് മോഹൻലാൽ. നടിമാർ മാപ്പ് പറയണമെന്ന് എവിടെയും ആവശ്യപ്പെട്ടില്ല. അവർക്ക് താൽപര്യമെങ്കിൽ തിരിച്ചെടുക്കും മാപ്പൊക്കെ വളരെ അത്യാവശ്യമായി ഉപയോഗിക്കാനുള്ള കാര്യമാണെന്നും  അദ്ദേൃഹം പ്രതികരിച്ചു.  കൊച്ചിയില്‍ ചേര്‍ന്ന താര സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. എന്നാൽ നടിമാരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളാന്നും  ഇന്നത്തെ യോഗം പരിഗണിച്ചില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം  ദുബായില്‍  സംഘടന നടത്താന്‍ ഉദ്ദേശിക്കുന്ന ഷോയെ കുറിച്ചും മറ്റുമാണ് ഇന്ന്  ചർച്ചചെയ്തതെന്നും  മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

എന്നാൽ സംഘടന വിട്ടവരെ തിരിച്ചെടുക്കാൻ മാപ്പ് പറയണമെന്ന് വ്യക്തമാക്കി എക്‌സിക്യൂട്ടീവ് അംഗം സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് വിരുദ്ധമാണ് മോഹൻ ലാലിന്റെ നിലപാട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള ജനറല്‍ ബോഡി തീരുമാനം വന്നതിനു ശേഷം ആക്രമിക്കപ്പെട്ട നടിയും പത്മപ്രിയ, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരുമാണ് എഎംഎംഎയില്‍ നിന്ന് രാജിവെച്ചത്.

സംഘടനയില്‍ നിന്ന് പുറത്തുപോയവര്‍ മാപ്പ് പറയണോ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ പ്രതികരണം രസകരമായിരുന്നു. രാജിവച്ചവർ മാപ്പു പറയേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ലാലിന്റെ മറുപടി- ‘മാപ്പൊക്കെ അത്യാവശ്യത്തിന് ഉപയോഗിക്കേണ്ടതല്ലേ, ചുമ്മാ എല്ലാത്തിനും മാപ്പു പറയേണ്ടതുണ്ടോ’ എന്നായിരുന്നു.

വീഡിയോ കാണാം…

Comments

comments