Breaking News

96 ല്‍ നിന്ന് ആ സീന്‍ ഒഴിവാക്കിയത് എന്തുകൊണ്ട്?

96 എന്ന സിനിമയില്‍ നിന്നും ഗായിക എസ്.ജാനകി അഭിനയിച്ച രംഗം ഒഴിവാക്കിയതിന്റെ കാരണം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. എസ്. ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കിയതിന്റെ പ്രധാന കാരണം ഇതാണ്. ഈ രംഗം ഒഴിവാക്കിയില്ലെങ്കില്‍ ’96’ എന്ന സിനിമ ഒട്ടും റിയലിസ്റ്റിക് ആകുമായിരുന്നില്ല.

മാത്രമല്ല, നിലവിലുള്ള നമ്മുടെ ചട്ടങ്ങള്‍ അനുസരിച്ച് അര്‍ധരാത്രി എസ്. ജാനകിയെ പോലെയുള്ള പ്രശസ്ത ഗായികയുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു രംഗം ഉള്‍പ്പെടുത്തിരുന്നെങ്കില്‍ ചിത്രത്തെ ബാധിക്കുമെന്നാണു വിലയിരുത്തല്‍.

ജാനകിയമ്മ ഉള്‍പ്പെട്ട ഈ സീന്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. രംഗത്തില്‍ ജാനകി ചിലവരികള്‍ ആലപിക്കുന്നുണ്ട്. ഇതിനെ വാനോളം പ്രശംസിക്കുകയാണ് ആസ്വാദകര്‍.

ഈ പ്രായത്തിലും എസ്.ജാനകിയുടെ ശബ്ദത്തിനു പകരം മറ്റൊരു ശബ്ദവും ഇല്ലെന്നും ആരാധകര്‍ പറയുന്നു. ഏതായാലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ് 96 ല്‍ എസ്. ജാനകി അഭിനയിച്ച രംഗം. യൂട്യൂബ് ട്രന്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണു രംഗം. ജാനുവും റാമും ഗായിക എസ് ജാനകിയുടെ വീട്ടില്‍ പോകുന്നതും എസ് ജാനകിയ്ക്ക് മുന്നില്‍ എസ് ജാനകി ദേവിയെന്ന കഥാപാത്രം ഒരു ഗാനം ആലപിക്കുന്നതുമായ രംഗമാണിത്.

Comments

comments

Reendex

Must see news