Breaking News

യുവതീ പ്രവേശനം; സമരം ചെയ്തിട്ട് എന്ത് കാര്യമെന്ന് ഒ. രാജഗോപാല്‍, ബിജെപി വെട്ടില്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചല്ല ബിജെപിയുടെ ഇപ്പോഴത്തെ പ്രക്ഷോഭമെന്ന ബിജെപിയുടെ ഏക എംഎല്‍എ ഒ. രാജഗോപാല്‍. സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ സമരത്തില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്ന് പറഞ്ഞ രാജഗോപാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍കൊണ്ട് എന്ത് കാര്യമെന്നും ചോദിച്ചു.

Read More: ‘ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം’; ഒ. രാജഗോപാല്‍ എംഎല്‍എ എഴുതുന്നു

രാജഗോപാലിന്റെ പ്രസ്താവന ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിക്കട്ടെ എന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജഗോപാല്‍ എഴുതിയ കുറിപ്പും നേരത്തെ പുറത്തുവന്നിരുന്നു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിലുള്ള അപര്യാപ്തതയാണ് ബിജെപിയുടെ ഇപ്പോഴത്തെ പ്രതിഷേധത്തിനുള്ള കാരണമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments