Breaking News

‘വനിതാ മതില്‍ ഉയരുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമ്പോള്‍ അതില്‍ എത്ര സ്ത്രീകളുണ്ടായിരുന്നു?’ ; ഹരീഷ് വാസുദേവന്‍ എഴുതുന്നു

സമുദായ- ജാതിസംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ട് നവോത്ഥാനമൂല്യ സംരക്ഷണത്തിന് കേരളമെമ്പാടും ‘വനിതാ മതിൽ’ ഉണ്ടാക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്തി ! എത്ര സ്ത്രീകളുണ്ടായിരുന്നു നേതാവേ ആ തീരുമാനം എടുക്കുന്ന നേതൃത്വത്തിൽ? എത്ര സ്ത്രീകളോട് നിങ്ങളിത് കൂടിയാലോചിച്ചു? അതോ കേരളത്തിലെ സ്ത്രീകളുടെ ചുക്കാൻ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ? സർക്കാർ പരിപാടിക്ക് ആള് തികയ്ക്കാൻ പാവം കുടുംബശ്രീ സ്ത്രീകളെ നിർബന്ധിച്ചു കൊണ്ടുവരുന്നത് പോലെയാണെന്ന് കരുതുന്നുണ്ടോ നവോത്ഥാനത്തിലെ സ്ത്രീപ്രാതിനിധ്യം? കഷ്ടം ! നവകേരള നവോത്ഥാന നിർമ്മാണത്തിൽ ഇതൊരു രാഷ്ട്രീയ അശ്ലീലം ആണ്.

Edit (അങ്ങനെ ഒരാശയം ചർച്ചയിൽ ഉയർന്നുവെന്ന് പറയാം. കേരളത്തിലെ സ്ത്രീകൾ അതിനോട് പ്രതികരിക്കണം എന്നു പറയാം. തീരുമാനമെടുത്തിട്ട് നടപ്പാക്കാൻ വിളിക്കുന്നതും ഇതും തമ്മിൽ വ്യത്യാസമുണ്ട്)

നവോത്ഥാന മൂല്യത്തിനു വനിതാമതിൽ വളരേനല്ല ആശയമാണ്. അത് തീരുമാനിക്കേണ്ടത് ആണുങ്ങളല്ല. സ്ത്രീകളാണ്. അവരെ ആ തീരുമാനമെടുക്കൽ പ്രക്രിയയുടെ നേതൃത്വത്തിൽ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്തമാണ് രാഷ്ട്രീയ നേതൃത്വം ആദ്യം കാണിക്കേണ്ടത്.

എണ്ണത്തിൽ പകുതിയിലധികം വരുന്ന സ്ത്രീകളെ സംബന്ധിച്ച നയതീരുമാനങ്ങളിൽ മുഖ്യമന്ത്രിയെ ഉപദേശിക്കാൻ ഒരു വനിതയുടെ കുറവുണ്ട്, ഉപദേശകകൂട്ടത്തിൽ.

Off: എന്നെ represent ചെയ്യാൻ ഒരു സമുദായ നേതാവിനും ഞാൻ വക്കാലത്ത് കൊടുത്തിട്ടില്ല. ഞാനത് നൽകിയിരിക്കുന്നത് MLA മാർക്കാണ്. എന്റെ MLA യോ സർക്കാരോ വിളിച്ചാൽ ഞാൻ പരിപാടികൾക്ക് പോകും. നിങ്ങളിൽ എത്രപേർ ജാതിസംഘടനകൾ പറഞ്ഞാൽ തെരുവിലിറങ്ങും? സർക്കാറുണ്ടാക്കിയ ലിസ്റ്റിന്റെ മാനദണ്ഡം എന്താണ്?

Comments

comments