Breaking News

‘ബിജെപി മതേതരപാര്‍ട്ടിയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?’ കമല്‍ഹാസന്‍ സംസാരിക്കുന്നു

ബിജെപി ഒരു മതേതര പാര്‍ട്ടിയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ചുറ്റുമിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് കമല്‍ഹാസന്‍ ചോദിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു മതേതര സര്‍ക്കാരിനെ നയിക്കാന്‍ ബി.ജെ.പിയാണോ കോണ്‍ഗ്രസാണോ നല്ലതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കമല്‍ഹാസന്റെ മറുചോദ്യം.

‘നിങ്ങള്‍ അവര്‍ മതേതരാണെന്ന് പറയുകയാണെങ്കില്‍ നമുക്ക് മറ്റൊരു മീറ്റിംഗ് വിളിക്കാം, എന്നിട്ട് ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാം. അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ തരൂ ഞാന്‍ പറഞ്ഞു തരാം’ എന്ന് കമലഹാസന്‍ പ്രതികരിച്ചു.

‘എനിക്കിപ്പോള്‍ 63 വയസ്സായി. എനിക്ക് എന്തെങ്കിലും തുടങ്ങിവെച്ചാല്‍ മതി. അത് ആരെങ്കിലും മുന്നോട്ടു കൊണ്ടു പൊയ്‌ക്കോളും. എന്റെ സുഹൃത്തും അതാണ് ചെയ്യുന്നത്. നിങ്ങള്‍ സ്വയം മാറുകയും പിന്നീട് രാജ്യത്തെ മാറ്റാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. ഇതാണ് എന്റെ സുഹൃത്തും ചെയ്തത്. അദ്ദേഹം ഒരു മികച്ച ബിസിനസ്മാനാണ്. എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് വന്നത് പണമുണ്ടാക്കാനല്ല. ഞങ്ങളും അങ്ങനെയല്ല. ഞങ്ങള്‍ നവ രാഷ്ട്രീയ സംസ്‌ക്കാരം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവരാണ്’- കമലഹാസന്‍ പറഞ്ഞു.

കിഴക്കമ്പലം ട്വന്റി ട്വന്റി (കിറ്റെക്‌സ്) നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ ഉദ്ഘാടനത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കമലഹാസന്റെ പ്രതികരണം.

Comments

comments