ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി രണ്ട് പുരാവസ്തു ഗവേഷകര്‍. ബാബറി മസ്ജിദ് നിന്നിടത്ത് മുന്‍പ് ക്ഷേത്രം ഉണ്ടായിരുന്നെന്നും അതിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചെന്നുമുള്ള എ.എസ്.ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) യുടെ റിപ്പോര്‍ട്ട് പച്ചകള്ളമാണെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്.
അയോധ്യയില്‍ പള്ളിനിന്നിരുന്ന സ്ഥലത്തു നടത്തിയ ഖനനത്തില്‍ പങ്കെടുത്ത സുപ്രിയാ വര്‍മ്മയും ജയാ മേനോനുമാന് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തങ്ങൾ പരിശോധനയില്ലൂടെ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കളവായിരുന്നുവെന്നും ഇവർ പറയുന്നു.
ദീർഘനാൾ നീണ്ട ഗവേഷണത്തിനു ശേഷം ബാബറി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് 2003 ആഗസ്ത് മാസം പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. യു.പിയിലെ അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പുരാവസ്തു വകുപ്പ് ഈ കാര്യം ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് കേസിന്റെ നിർണ്ണായക വെളിപ്പെടുത്തലായി ഇത് കോടതി പരിഗണിക്കുകയുണ്ടായി.
തെറ്റിദ്ധരിപ്പിക്കുന്നതിനായി ആദ്യമേ നിശ്ചയിച്ച ‘ഫലം’ പറഞ്ഞുകൊണ്ട് പുരാവസ്തു വകുപ്പ് രാജ്യത്തോട് നുണപറയുകയായിരുന്നുവെന്ന് സുപ്രിയ വർമ്മയും ജയാ മേനോനും പറയുന്നു. ഹഫിങ്ട്ടണ്‍ പോസ്റ്റിനുനല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടെയും ഈ നിർണ്ണായക കാര്യം പറഞ്ഞത്.
സുപ്രിയ വർമ്മ നെഹ്റു പുരാവസ്ഥകേന്ദ്രത്തിലെ ഗവേഷകയാണ്. ജയാ മേനോൻ നദർ സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവിയും. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തിരുന്നില്ല. തന്നെയുമല്ല നേരത്തെ അവിടെയുണ്ടായിരുന്ന മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞതും. നേരത്തെ തന്നെ പള്ളി നിലനിന്ന ഭൂമി ഉയര്‍ത്തിക്കെട്ടി അവിടെ അന്നത്തെ മുഗൾ ചക്രവർത്തി പള്ളി നിര്‍മിക്കുകയായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
പുരാവസ്തു വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏതു കാലഘട്ടത്തിലാണ് അവിടെ ക്ഷേത്രമുണ്ടായിരുന്നതെന്ന് എന്ന് വ്യക്തമാക്കിയിട്ടില്ല. പള്ളിയുടെ പടിഞ്ഞാറന്‍ മതില്, 50 തൂണുകൾ നിൽക്കുന്ന അടിത്തറ, വാസ്തുവിദ്യ എന്നിങ്ങനെ മുന്ന് കാര്യങ്ങളാണ് ബാബറി പള്ളിക്കു താഴെ പള്ളിയാണ് ഉണ്ടായിരുന്നതെന്നതിന് തെളിവായി ഡോ. ജയാമേനോനും പ്രൊഫ. സുപ്രിയാ വര്‍മ്മയും സമർത്ഥിക്കുന്നത്. പടിഞ്ഞാറന്‍ മതില് പള്ളിയുടെ നമസ്കാരത്തിനായി മുഖം തിരിച്ചുനില്‍ക്കുന്ന സ്ഥലത്തിനുവേണ്ടി നിര്‍മ്മിച്ചതാണ്.
ക്ഷേത്രത്തിന്റെ ഘടനയിലായിരുന്നില്ല ഈ മതിലിന്റെ നിർമ്മാണം. ക്ഷേത്രങ്ങളുടെ നിർമ്മാണ രീതി ഈവിധമല്ല. തൂണുകൾ ക്ഷേത്രത്തിന്റേതാണെന്നും പുരാവസ്തു വകുപ്പ് പറയുന്നു. എന്നാൽ അത് മണ്ണിൽ ഉറച്ചുപോയ കല്ലുകളാണെന്നു പുരാവസ്തുവിദഗ്ദ്ധർ ഉറപ്പിച്ച് പറയുന്നു. അതിനുതാഴെ മണ്ണായിരുന്നുവെന്നും കല്ലുകൾ ഉറച്ചമട്ടിലായിരുന്നില്ല കണ്ടതെന്നും അത് പുരാവസ്തു വകുപ്പ് തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും സുപ്രിയ വർമ്മയും ജയാ മേനോനും പറയുന്നു.