
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രയെ വിലക്കി മമതയുടെ ബംഗാള്‍ സര്‍ക്കാര്‍. 42 ദിവസം നീളുന്ന ബിജെപിയുടെ രഥയാത്രയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
ജില്ലാ ഭരണകൂടങ്ങളില്‍ നിന്ന് കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ചാണ് അനുമതി നിഷേധിക്കുന്നതെന്നും ബി.ജെ.പി പുതിയൊരു അപേക്ഷ നല്കുകയാണെങ്കില് പൊതുയോഗങ്ങള്‍ നടത്താനുള്ള അനുമതി നല്‍കാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
ബംഗാള്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന്റെ തീരുമാനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി ദിലീപ് ഘോഷിനെ തീരുമാനം അറിയിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന ബി.ജെ.പി പറഞ്ഞു.
നേരത്തെ കൊല്‍ക്കത്ത ഡിവിഷന് കോടതി വിഷയത്തില്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ലാല്‍ബസാറില്‍ ചര്‍ച്ച നടന്നപ്പോള്‍ രഥയാത്രയുടെ റൂട്ട് സംബന്ധിച്ച് ബി.ജെ.പി ഉറച്ച് നില്‍ക്കുകയും തിയ്യതി സംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാരിന് വിട്ടു നല്‍കുകയുമായിരുന്നു.
ഡിസംബര്‍ 9ന് യാത്ര തുടങ്ങുമെന്നാണ് ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ബി.ജെ.പി റാലി നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്.