Breaking News

‘ഒരുത്തിയെ കൊന്നാല്‍ പ്രശ്‌നം തീര്‍ന്നു’; കൊലവിളിയുമായി യുവാവ് ഫേസ്ബുക്കില്‍

ശബരിമലയിലേക്ക് എത്താന്‍ ശ്രമിക്കുന്ന യുവതികളില്‍ ഒരുത്തിയെ കൊന്നാല്‍ പ്രശ്‌നം തീര്‍ന്നു എന്ന കൊലവിളി പരാമര്‍ശവുമായി യുവാവ് സോഷ്യല്‍ മീഡിയയില്‍. കഴിഞ്ഞ രണ്ട് ദിവസം ശബരിമലയിലുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് ഈ യുവാവിന്റെ പരാമര്‍ശം.

‘ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം’ എന്ന തലക്കെട്ടില്‍ ജനം ടിവി പബ്ലിഷ് ചെയ്ത വാര്‍ത്തയുടെ കമന്റ് ബോക്‌സിലാണ് വിവാദ പരാമര്‍ശം. വിഷ്ണു എന്‍ നാഥ് എന്ന പ്രൊഫൈലില്‍ നിന്ന് ആ വാര്‍ത്തയുടെ താഴെ വന്ന കമന്റ് ഇങ്ങനെ: ‘ഒരുത്തിയെ കൊന്നാല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെ ആ വഴി ആരും വരില്ല’. കേട്ടാലറക്കുന്ന തെറികളാണ് ഈ വാര്‍ത്തയുടെ താഴെ നിരവധി പേര്‍ കമന്റുകളായി ഇട്ടിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്താന്‍ ശ്രമിക്കുന്ന യുവതികള്‍ക്കെതിരെയാണ് ഈ അസഭ്യവര്‍ഷം.

Comments

comments